എംഎല്‍എ റെജി ചെറിയാന്റെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരിക്ക്
ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന ബൈക്കുമായി എംഎല്‍എയുടെ ഔദ്യോഗിക വാഹനം കൂട്ടിയിടിക്കുകയായിരുന്നു.
ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനമിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. നെടുമുടി ആശാരി പറമ്പില്‍ സുനീഷിനാണ്(22) പരിക്കേറ്റത്. എ സി റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം.
എതിര്‍ ദിശയില്‍ വന്ന ബൈക്കും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ചമ്പക്കുളം ജലമേള കഴിഞ്ഞ് എംഎല്‍എ ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന ബൈക്കുമായി എംഎല്‍എയുടെ ഔദ്യോഗിക വാഹനം കൂട്ടിയിടിക്കുകയായിരുന്നു.
ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് സുനീഷ്. ഇടിയുടെ ആഘാതത്തില്‍ വീണ സുനീഷിന്റെ ഹെല്‍മെറ്റ് തെറിച്ചുപോയി എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. യുവാവിനെ ചമ്പക്കുളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
തലയ്ക്ക് ഗുരുതരമായ പരിക്കായതിനാല്‍ പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തന്റെ വാഹനം അമിതവേഗത്തിലായിരുന്നില്ല എന്നാണ് എംഎല്‍എ പറയുന്നത്.
.jpg)

