തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍
Updated: Oct 6, 2026, 11:03 IST
കൊല്ലപ്പെട്ട രാജന്റെ ശരീരത്തില്‍ 35 ഓളം വെട്ടുകളേറ്റിട്ടുണ്ട്. മൃതദേഹം തലയറുത്ത നിലയിലാണ്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പൂഴിക്കുന്ന് സ്വദേശി രാജനാണ് ( 41) മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കൊല്ലപ്പെട്ട രാജന്റെ ശരീരത്തില്‍ 35 ഓളം വെട്ടുകളേറ്റിട്ടുണ്ട്. മൃതദേഹം തലയറുത്ത നിലയിലാണ്. കൃത്യത്തിന് ശേഷം അനൂപ് വിഴിഞ്ഞം ഭാഗത്തേക്ക് വാഹനത്തില്‍ പോയി. വാഹനപരിശോധന നടത്തുന്നതിനിടെ, അനൂപിന്റെ ശരീരത്തില്‍ രക്തക്കറ കണ്ട് പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു.ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം മനസ്സിലാകുന്നത്.
.jpg)


