കാസര്‍കോട് ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Updated: Apr 29, 2026, 11:18 IST
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
കാ സർകോട്: സീതാംഗോളിയില്‍ ഗുരുതര പരിക്കുകളോടെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെർഡാല സ്വദേശി സഫയദ് (38) ആണ് മരിച്ചത്.സീതാംഗോളി ബീവറേജ് ഔട്ട്ലൈറ്റിന് സമീപമാണ് യുവാവിനെ കണ്ടെത്തിയത്.
തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.സമീപവാസികള്‍ മൃതദേഹം കണ്ടതിനെ തുടർന്ന് കുമ്പള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
.jpg)

