വർക്കലയിൽ റെയിൽവേ ട്രാക്കിനോട് ചേർന്ന് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
Updated: Oct 13, 2026, 13:17 IST
ആറ്റിങ്ങൽ സ്വദേശിയായ എം.നവീൻ (21) ആണ് മരിച്ചത്. ചെറുന്നിയൂർ കട്ടിംഗിൽ റെയിൽവേ ട്രാക്കിന് സമീപത്തായാണ് മൃതദേഹം കണ്ടത്.
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശിയായ എം.നവീൻ (21) ആണ് മരിച്ചത്. ചെറുന്നിയൂർ കട്ടിംഗിൽ റെയിൽവേ ട്രാക്കിന് സമീപത്തായാണ് മൃതദേഹം കണ്ടത്.
തുടർന്ന് നാട്ടുകാർ വർക്കല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.നവീന്റെ ബൈക്കും റെയിൽവേ ട്രാക്കിന് സമീപത്തായി നിർത്തിയിട്ടനിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
.jpg)


