കോഴിക്കോട് യുവാവ് കാറിനുള്ളില്‍ മരിച്ച നിലയില്‍

d
d

കാറിന്റെ ഗ്ലാസ് പൊട്ടിച്ച്‌ ബിജോയെ പുറത്തെടുത്ത് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കവലമ്ബാറ സ്വദേശിയായ ബിജോ ആണ് മരിച്ചത്.ഇയാള്‍ക്ക് 36 വയസ്സായിരുന്നു. കാറിന്റെ ഗ്ലാസ് പൊട്ടിച്ച്‌ ബിജോയെ പുറത്തെടുത്ത് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തൊട്ടില്‍പാലം ടൗണിന് സമീപത്തായിരുന്നു സംഭവം.

tRootC1469263">

നിർത്തിയിട്ടിരുന്ന കാറിലെ ഡ്രൈവർ സീറ്റില്‍ ബിജോ ഏറെ നേരം ഇരിക്കുന്നത് നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ദീർഘനേരം കഴിഞ്ഞിട്ടും യാതൊരു അനക്കവും ഇല്ലാത്തതിനെ തുടർന്ന് സംശയം തോന്നിയ പരിസരവാസികളാണ് കാറിനടുത്ത് ചെന്ന് പരിശോധിക്കുകയായിരുന്നു.

കാറിന്റെ വാതിലുകള്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഒടുവില്‍ നാട്ടുകാർ ചേർന്ന് കാറിന്റെ ഗ്ലാസ് തകർത്ത് ബിജോയെ പുറത്തെടുക്കുകയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ കാറിനകത്ത് നിന്ന് തന്നെ മരണം സംഭവിച്ചിരുന്നതാണ് സൂചന.ബാംഗ്ലൂരില്‍ ഷെഫ് ആയി ജോലി ചെയ്യുകയായിരുന്നു 

Tags