ശബരിമല നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Updated: Nov 20, 2026, 16:45 IST
ഒപ്പം എത്തിയവർ ശബരിമല ദർശനത്തിനായി പോയപ്പോള്‍ കാറില്‍ ഇരിക്കുകയായിരുന്നു സുനീഷ്.
ശബരിമല: നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി ഇടുക്കി ബൈസണ്‍വാലി സ്വദേശി സുനീഷിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒപ്പം എത്തിയവർ ശബരിമല ദർശനത്തിനായി പോയപ്പോള്‍ കാറില്‍ ഇരിക്കുകയായിരുന്നു സുനീഷ്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെങ്കിലും കാറിൻ്റെ എ സി ഓണ്‍ ആയിരുന്നു എന്ന് പൊലീസ് പറയുന്നു. ഏതെങ്കിലും തരത്തിലുള്ള വിഷപ്പുകയാണോ മരണ കാരണം എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു
.jpg)

