ഇടുക്കി കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് വീണു

d

ആഴമേറിയ കൊക്കയായതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ് എന്നാണ് സമീപവാസികളും പൊലീസും പറയുന്നത്.  

ഇടുക്കി: ഇടുക്കി കൊളുക്കുമലയില്‍ യുവാവ് കൊക്കയിലേക്ക് വീണു. ചെന്നൈ സ്വദേശി കാര്‍ത്തിക് ആണ് അപകടത്തില്‍ പെട്ടത്. കൊളുക്കുമല സിംഹപാറയിലാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്ക് ഒപ്പമാണ് കാര്‍ത്തിക് കൊളുക്കുമലയില്‍ എത്തിയത്. 

ആഴമേറിയ കൊക്കയായതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ് എന്നാണ് സമീപവാസികളും പൊലീസും പറയുന്നത്.  ആത്മഹത്യാ ശ്രമമാണോ എന്ന് സംശയമുണ്ട്. ഇന്നലെയാണ് കാര്‍ത്തിക്കും സുഹൃത്തുക്കളും കൊളുക്കുമലയിലേക്ക് എത്തിയത്. ഇന്ന് രാവിലെ സംഘം സിംഹപ്പാറയിലേക്ക് എത്തി. പാറയില്‍ കയറി നില്‍ക്കുന്നതിനിടെ കാര്‍ത്തിക് താഴേയ്ക്ക് വീഴുകയായിരുന്നു.

Tags