കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

D

കടലില്‍ കുളിക്കുന്നതിനിടെ അതിശക്തമായ ചുഴിയിലും അടിയൊഴുക്കിലുംപ്പെട്ട് അനലിനെ കാണാതാവുകയായിരുന്നു.

കോഴിക്കോട് : സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.ക്രിസ്ത്യൻ പള്ളിക്ക് സമീപം എള്ളുവളപ്പില്‍ അനല്‍ (19) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് പയ്യോളി കടപ്പുറത്താണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അനല്‍ പയ്യോളിയിലെത്തിയത്.

കടലില്‍ കുളിക്കുന്നതിനിടെ അതിശക്തമായ ചുഴിയിലും അടിയൊഴുക്കിലുംപ്പെട്ട് അനലിനെ കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിയെത്തി യുവാവിനെ കരയിലെത്തിച്ചു.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

Tags