കുളത്തൂപ്പുഴയാറ്റില്‍ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

d

അമ്മയ്ക്കൊപ്പമുള്ള ലോട്ടറി വില്‍പ്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് മഹേഷ് കുളത്തൂപ്പുഴയില്‍ കുളിക്കാൻ എത്തിയത്.

കൊല്ലം: കുളത്തൂപ്പുഴയാറ്റില്‍ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഏരൂർ കാഞ്ഞുവയല്‍ മഹേഷ് ഭവനില്‍ മഹേഷ് (18) ആണ് മുങ്ങി മരിച്ചത്.കൂട്ടുകാരനൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിയോടെയാണ് മഹേഷും സുഹൃത്തും കുളിക്കാൻ ഇറങ്ങിയത്. 

tRootC1469263">

അമ്മയ്ക്കൊപ്പമുള്ള ലോട്ടറി വില്‍പ്പന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആണ് മഹേഷ് കുളത്തൂപ്പുഴയില്‍ കുളിക്കാൻ എത്തിയത്. സഹപാഠിയും സമീപവാസിയുമായ ഫാറൂഖും, ഫാറൂഖിന്റെ സഹോദരിയും മഹേഷിനൊപ്പം കടവില്‍ എത്തിയിരുന്നു. ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയ അയ്യപ്പഭക്തർ ക്ഷേത്രക്കടവില്‍ കുളിക്കുന്നതിനാലാണ് കന്നാർ കയത്തിന് സമീപത്തേക്ക് ഇവർ കുളിക്കാനായി മാറിയത്. മഹേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫാറൂഖും ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഇതു കണ്ട് സമീപത്ത് ഉണ്ടായിരുന്നവർ നിലവിളിച്ചതോടെ നാട്ടുകാർ ഓടി കൂടി. പുഴയില്‍ ചാടിയ നാട്ടുകാരാണ് ഫാറൂഖിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ തെരച്ചിലിന് ഒടുവില്‍ മഹേഷിനെ പുഴയുടെ അടിത്തട്ടില്‍ നിന്നും കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച്‌ മരണം സ്ഥിരീകരിച്ച്‌ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

Tags