പാലക്കാട് ആളൊഴിഞ്ഞ വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ് യുവാവ് മരിച്ചു

Death due to boat capsizing in Puthukurichi; A fisherman died

 പാലക്കാട്: സെപ്റ്റിക് ടാങ്കിൽ വീണ് യുവാവ് മരിച്ചു. പാലക്കാട് കോങ്ങാട് പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിൻ്റെ സെപ്റ്റിക് ടാങ്കിലാണ് ഇദ്ദേഹം മരിച്ചത്.

ഇന്നലെ മുതൽ സുനിത്തിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മുതദേഹം കണ്ടത്. സെപ്ടിക് സ്ലാബ് തകർന്ന് കിടക്കുകയായിരുന്നു. ആടുകൾക്കുവേണ്ടി പ്ലാവില ശേഖരിക്കാൻ പോയതായിരുന്നു സുനിത്ത്. ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

tRootC1469263">

Tags