ആലപ്പുഴയില്‍ യുവാവ് കടലില്‍ ചാടി മരിച്ചു; കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാനില്ല

DROWNED TO DEATH

സ്കൂട്ടറിലാണ് ഇരുവരും സ്ഥലത്തെത്തിയത്. സ്കൂട്ടറില്‍നിന്ന് ഓഫാക്കിയ നിലയില്‍ ഉജ്വലിന്റെ ഫോണ്‍ കണ്ടെത്തി

ആലപ്പുഴ: യുവാവ് കടലില്‍ ചാടി മരിച്ചു. ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വല്‍ (23) ആണ് മരിച്ചത്. യുവാവിന്റെ കൂടെയെത്തിയ പെണ്‍കുട്ടിയെ കാണാനില്ല.ഇന്നു രാവിലെയാണ് സംഭവം. 10.30 ഓടെ മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി.

രാവിലെ 8.30 ഓടെ ഉജ്വലും ഒരു പെണ്‍കുട്ടിയും കൂടി സ്ഥലത്തെത്തിയതായും സമീപത്തുള്ള കടയില്‍ കയറി സാധനങ്ങള്‍ വാങ്ങുന്നത് കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിലാണ് ഇരുവരും സ്ഥലത്തെത്തിയത്. സ്കൂട്ടറില്‍നിന്ന് ഓഫാക്കിയ നിലയില്‍ ഉജ്വലിന്റെ ഫോണ്‍ കണ്ടെത്തി.

tRootC1469263">

പെണ്‍കൂട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടിക്കായി കടലിലും തെരച്ചില്‍ നടക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Tags