അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

d
d

ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് രാജപാളയം സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ എബി സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്

കോട്ടയം: കോരുത്തോട് റോഡില്‍ മടുക്ക പാറമട ഭാഗത്ത് വച്ച്‌ തീർത്ഥാടന വാഹനം ഇടിച്ച്‌ മടുക്ക സ്വദേശിയായ യുവാവ് മരിച്ചു.മടുക്ക മൈനാക്കുളം വയലക്കൊമ്ബില്‍ എബി തോമസ് (29) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 11 മണിയോടുകൂടിയായിരുന്നു അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് രാജപാളയം സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ എബി സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

tRootC1469263">

Tags