മലപ്പുറത്ത് മിന്നലേറ്റ് യുവാവ് മരിച്ചു
Updated: Mar 17, 2026, 09:41 IST
പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്കാപറമ്പില്‍ ആസിഫ് ആണ് (24) മരിച്ചത്. രാത്രി 9.30നാണ് സംഭവം
മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങലില്‍ മിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്കാപറമ്പില്‍ ആസിഫ് ആണ് (24) മരിച്ചത്. രാത്രി 9.30നാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത.ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി
tRootC1469263">.jpg)


