ഇടുക്കിയിൽ ലൈനില്‍ ചാഞ്ഞുകിടന്ന മരക്കമ്പുകള്‍ വെട്ടിമാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
മഴ ആരംഭിച്ചതോടെ വൈദ്യുതി ലൈനില്‍ ചാഞ്ഞുകിടക്കുന്ന മരക്കമ്പുകളെല്ലാം വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏറ്റത്.
ഇടുക്കി: അടിമാലിയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്.മഴ ആരംഭിച്ചതോടെ വൈദ്യുതി ലൈനില്‍ ചാഞ്ഞുകിടക്കുന്ന മരക്കമ്പുകളെല്ലാം വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏറ്റത്.
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം തൃശൂർ മണലൂരില്‍ കനത്ത മഴയ്ക്കിടെ വീടിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടില്‍ വിഷ്ണു (27) ആണ് മരിച്ചത്.ഇന്ന് ശനിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം അപകടകരമായ രീതിയില്‍ ചാഞ്ഞുനില്‍ക്കുന്നത് ഇന്നലെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് മുൻകരുതലെന്നോണം വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ ഇന്നലെത്തന്നെ സമീപത്തെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാല്‍ വിഷ്ണു ഈ വീട്ടില്‍ തന്നെയാണ് രാത്രി കിടന്നുറങ്ങിയത്. ഇന്ന് രാവിലെ പെയ്ത കനത്ത മഴയിലും കാറ്റിലും മരം വിഷ്ണു കിടന്നിരുന്ന മുറിയുടെ മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു
.jpg)

