ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യും

gunman

ഗണ്‍മാന്‍ അനില്‍, എസ്‌കോര്‍ട്ട് പൊലീസുകാരായ അരുണ്‍, വിപിന്‍, സന്ദീപ് എന്നിവരെ സസ്‌പെന്റ് ചെയ്യും.

ആലപ്പുഴയില്‍ നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള അച്ചടക്ക നടപടി ഇന്നുണ്ടാകും. ഗണ്‍മാന്‍ അനില്‍, എസ്‌കോര്‍ട്ട് പൊലീസുകാരായ അരുണ്‍, വിപിന്‍, സന്ദീപ് എന്നിവരെ സസ്‌പെന്റ് ചെയ്യും. ഇവരെ നേരത്തെ കേസില്‍ പ്രതിയാക്കിയിരുന്നു. വൈകാതെ ഇവര്‍ക്കെതിരെയുള്ള വകുപ്പുകള്‍ ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. 

ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉള്ളവരെ അന്യായമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ വധശ്രമകേസെടുക്കാനാണ് സാധ്യത.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാരായ അനില്‍കുമാര്‍, സന്ദീപ് എന്നിവരുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Tags