ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം ; പ്രത്യേക സംഘം അന്വേഷിക്കും
എസ് ഐ ടി അന്വേഷിക്കുമെന്ന് ആദ്യ മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.
ആലപ്പുഴയില്‍ നവകേരള സദസിനിടെ എ.ഡി. തോമസ് എംഎല്‍എ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ തല്ലിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും.എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. എസ് ഐ ടി അന്വേഷിക്കുമെന്ന് ആദ്യ മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ എസ് ഐ ടി യെ സംബന്ധിച്ചുള്ള ശുപാര്‍ശ ഡിജിപി, ആഭ്യന്തര വകുപ്പിന് നല്‍കി. ഈ ശുപാര്‍ശ ആഭ്യന്തരമന്ത്രി പരിശോധിച്ച് ഇന്ന് ഉത്തരവിറങ്ങും. രക്ഷാപ്രവര്‍ത്തനമാണ് നടന്നത് എന്നായിരുന്നു കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കറുത്ത കൊടി കാണിച്ച പ്രവര്‍ത്തകരെ ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപ് എസും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിവന്നാണ് ഗണ്‍മാന്‍മാര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗണ്‍മാന്‍മാര്‍ ചെയ്തതെന്നും, അത് ഒരു 'രക്ഷാപ്രവര്‍ത്തന'മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗണ്‍മാന്‍മാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ പ്രതിഷേധമുയര്‍ത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന്, മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ഗണ്‍മാന്‍മാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു
.jpg)

