കെ സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍

kc

കെ സി വേണുഗോപാല്‍ തന്റെ നിരീക്ഷണത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നുവെന്നും വിഷ്ണു സുനില്‍ പന്തളം പറഞ്ഞു.

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ നീളുന്നതിനിടെ കെ സി വേണുഗോപാലിന് പരസ്യ പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ വിഷ്ണു സുനില്‍ പന്തളം. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും കേരളത്തിന്റെ മുഖ്യമന്ത്രിമാരാകാന്‍ യോഗ്യര്‍ തന്നെയാണെന്നും എങ്കിലും പിന്നില്‍ നിന്ന് കണ്ണിമ ചിമ്മാതെ കേരളത്തിലെ യുഡിഎഫിന്റെ ഇലക്ഷന്‍ യന്ത്രം ചലിപ്പിച്ച കെ സി വേണുഗോപാല്‍ തന്റെ നിരീക്ഷണത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നുവെന്നും വിഷ്ണു സുനില്‍ പന്തളം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷ്ണു പിന്തുണ അറിയിച്ച് രം?ഗത്തെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബഹുമാന്യ നേതാക്കളായ കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും, വി ഡി സതീശനും കേരളത്തിന്റെ മുഖ്യമന്ത്രിമാരാകാന്‍ യോഗ്യര്‍ തന്നെയാണ്. എങ്കിലും പിന്നില്‍ നിന്ന്, കണ്ണിമ ചിമ്മാതെ കേരളത്തിലെ യുഡിഎഫിന്റെ ഇലക്ഷന്‍ യന്ത്രം ചലിപ്പിച്ച കെ സി വേണുഗോപാല്‍ എന്റെ നിരീക്ഷണത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു.

അച്ചടക്കത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത് മുതല്‍ പിണക്കങ്ങളും പരിഭവങ്ങളും തീര്‍ത്തതില്‍ സിപിഐഎമ്മിലെ അപചയങ്ങള്‍ക്കെതിരെ പ്രതികരിച്ച് പുറത്തെത്തിയവരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കളാക്കിയ വിജയകരമായ പരീക്ഷണത്തില്‍ കെ സിയുടെ പങ്ക് ചെറുതല്ല. അദ്ദേഹം നേതാക്കളെ തളര്‍ത്തിയില്ല. നായകരാകാന്‍ കരുത്ത് നല്‍കുകയായിരുന്നു. അങ്ങനെ ഒരാള്‍ മുന്നില്‍ നിന്ന് നയിക്കുവാന്‍ പൂര്‍ണ്ണ യോഗ്യന്‍ തന്നെയാണ്.

Tags