യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
May 19, 2023, 16:24 IST

കൽപ്പറ്റ : നീതി നിഷേധങ്ങളിൽ നിശബ്ദരാവില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന മുദ്രാവാക്യം ഉയർത്തി മെയ് 23,24,25,26 തീയതികളിൽ തൃശ്ശൂരിൽ വച്ച് നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് ഹർഷൽ കോന്നാടൻ, യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡണ്ട് ശ്രീജിത്ത് എടപ്പെട്ടി, കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡണ്ട് മുബാരീഷ് ആയ്യാർ,യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ മുഹമ്മദ് ഫെബിൻ, അർജുൻ ദാസ് തുടങ്ങിയവർ പങ്കെടുത്തു