അമിത് ഷായ്ക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്

s

കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം.

തിരുവനന്തപുരം: കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പൊലീസ്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം.

ആഭ്യന്തര മന്ത്രിയുടെ വാഹനവ്യൂഹം തടസ്സപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തര മന്ത്രി എത്തുന്നതിനുമുമ്പ് പ്രതിഷേധക്കാരെ മാറ്റിയെന്നും പൊലീസ് പറഞ്ഞു. അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാറായിരുന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഇതിന് പിന്നാലെ അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തുകയായിരുന്നു.

Tags