ജിതിന്‍ ഭാസ്‌കര്‍ 'എസ്‌ഐടിയെ' വെല്ലുവിളിച്ചതില്‍ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

jithin

വിഷയത്തില്‍ ജിതിന്റെ ജാമ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു

കോണ്‍ഗ്രസ്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ എസ്‌ഐടിയെ വെല്ലുവിളിച്ചതില്‍ കേസെടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.വിഷയത്തില്‍ ജിതിന്റെ ജാമ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നേരത്തെ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു

ജിതിന്‍ എസ്ഐടിയെ ഭീഷണിപ്പെടുത്തിയെന്നും ഇതില്‍ കേസെടുക്കണമെന്നുമാണ് ആവശ്യം. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് റൂറല്‍ എസ് പിക്ക് പരാതി നല്‍കി. സ്‌ക്രീന്‍ ഷോട്ട് 10 പേര്‍ക്കെങ്കിലും അയച്ചത് തെളിയിക്കണം എന്നായിരുന്നു ജാമ്യത്തില്‍ ഇറങ്ങിയ ജിതിന്റെ വെല്ലുവിളി. ഫേസ്ബുക്ക് പോസ്റ്റിയൂടെയായിരുന്നു വെല്ലുവിളി.

ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഐഎം സ്വീകരണം നല്‍കിയ സംഭവത്തില്‍ ജിതിനെ ഒന്നാം പ്രതിയാക്കി വടകര പോലീസ് രണ്ട് കേസുകള്‍ എടുത്തിരുന്നു. സര്‍ക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് നാട്ടില്‍ ലഹള സൃഷ്ടിക്കാന്‍ ശ്രമം നടത്തിയെന്നായിരുന്നു വടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നാണ് ജിതിന്‍ ഭാസ്‌കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

Tags