ദിവ്യ എസ് അയ്യർക്കെതിരെയുള്ള യൂത്ത് കോൺഗ്രസ് വിമർശനം ശബരിനാഥനെ ലക്ഷ്യം വെച്ചുള്ള ഗ്രൂപ്പ് കളിയെന്ന് വി.കെ സനോജ്


ഭരണരംഗത്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അടുത്ത് പരിചയമുള്ള രണ്ടാളുകളാണ് ദിവ്യ എസ് അയ്യറും കെ കെ രാഗേഷും. പുതിയ ചുമതലയിലേക്ക് പോകുന്ന തന്റെ സഹപ്രവർത്തകനിൽ
കണ്ണൂർ : ദിവ്യ എസ് അയ്യർ ഐഎഎസിന് പിന്തുണയുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ദിവ്യ എസ് അയ്യർക്കെതിരെ നടക്കുന്ന ആക്രമണം ശബരിനാഥിനെ ലക്ഷ്യം വെച്ച് ഷാഫി-മാങ്കൂട്ടം ടീം നടത്തുന്ന നീക്കമാണെന്ന് വി കെ സനോജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. കെ കെ രാഗേഷിന്റെ രാഷ്ട്രീയ പ്രവർത്തനത്തെ അല്ല ദിവ്യ അഭിനന്ദിച്ചതെന്നും മറിച്ച് അദ്ദേഹം ഇന്നലെ വരെ ചെയ്ത നല്ല പ്രവർത്തനത്തെ മാത്രമാണ് അഭിനന്ദിച്ചതെന്നും വി കെ സനോജ് ചൂണ്ടിക്കാട്ടി.
ഭരണരംഗത്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായി അടുത്ത് പരിചയമുള്ള രണ്ടാളുകളാണ് ദിവ്യ എസ് അയ്യറും കെ കെ രാഗേഷും. പുതിയ ചുമതലയിലേക്ക് പോകുന്ന തന്റെ സഹപ്രവർത്തകനിൽ കണ്ട പ്രൊഫഷണലിസത്തേയും ആത്മാർത്ഥതയെയും മാത്രമാണ് ദിവ്യ അഭിനന്ദിച്ചതെന്നും അതിൽ അസഹിഷ്ണുത വേണ്ടെന്നും വി കെ സനോജ് ഫേസ്ബുക്കിലെ കുറിപ്പിൽ വ്യക്തമാക്കി.
