യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം 23 മുതൽ

തൃശൂർ: ഈമാസം 23 മുതൽ 26 വരെ തൃശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. 25ന് നടക്കുന്ന യുവജന റാലിയിലാണ് അദ്ദേഹം പങ്കെടുക്കുക. റാലിയിൽ ജില്ലയിലെ 2,323 ബൂത്തുകളിൽനിന്ന് 50 പേരെ വീതം പങ്കെടുപ്പിക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃസംഗമം തീരുമാനിച്ചു. സംഗമം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, യൂത്ത് കോൺഗ്രസ് സംസ്ഥന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ, പി.എ. മാധവൻ, ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസന്റ്, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, കെ.കെ. കൊച്ചു മുഹമ്മദ്, സുനിൽ അന്തിക്കാട്.
രാജേന്ദ്രൻ അരങ്ങത്ത്, കെ.ബി. ശശികുമാർ, ജോസഫ് ടാജറ്റ്, ഐ.പി. പോൾ, സി.ഒ. ജേക്കബ്, എൻ.കെ. സുധീർ, ഡോ. നിജി ജസ്റ്റിൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളായ രാഹുൽ മാങ്കൂട്ടത്തിൽ, അഡ്വ. സി. പ്രമോദ്, ശോഭ സുബിൻ എന്നിവർ സംസാരിച്ചു. കെ.പി.സി.സിയുടെ 138 ചലഞ്ചിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് അവാർഡ് നൽകി.