കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ വെച്ച്‌ യുവാവിന് പാമ്പുകടിയേറ്റു

snake

കൊയിലാണ്ടി ഹാർബറില്‍ ജോലി തേടിയെത്തിയതായിരുന്നു യുവാവ്. ബസില്‍ നിന്നിറങ്ങി സ്റ്റാൻഡില്‍ നില്‍ക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.

കോഴിക്കോട്: കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ വെച്ച്‌ യുവാവിന് പാമ്പുകടിയേറ്റു .യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫഹദ് (31)നാണ് പാമ്പുകടിയേറ്റത്. രാവിലെ 9.15 ഓടെയാണ് സംഭവം.

കൊയിലാണ്ടി ഹാർബറില്‍ ജോലി തേടിയെത്തിയതായിരുന്നു യുവാവ്. ബസില്‍ നിന്നിറങ്ങി സ്റ്റാൻഡില്‍ നില്‍ക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

Tags