വീണ്ടും ആൾക്കൂട്ട മർദ്ദനം; പെരുമ്പാവൂരില്‍ യുവാവിനെ തല്ലിക്കൊന്നു, ആറ് പേര്‍ കസ്റ്റഡിയില്‍

Mob attack again; Youth beaten to death in Perumbavoor, six people in custody

കൊച്ചി: വീണ്ടും കേരളം സമൂഹത്തെ ഞെട്ടിച്ച് ആൾക്കൂട്ട മർദ്ദനം.  പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതായി റിപ്പോർട്ട്. പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ആറ് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണ്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ആസം സ്വദേശികളാണ് കസ്റ്റഡിയിലായവരെന്ന് പൊലീസ് അറിയിച്ചു. മരിച്ചയാളും കസ്റ്റഡിയിലായവരും ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. ഇവരുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന് പറഞ്ഞായിരുന്നു ആറംഘസംഘം യുവാവിനെ മര്‍ദിച്ചത്.

 
 


 

Tags