ആലുവ റെയിൽവേ സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം
Dec 25, 2025, 13:22 IST
എറണാകുളം : ആലുവ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ ആത്മഹത്യാശ്രമത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഉത്തരേന്ത്യൻ സ്വദേശിയായ മുപ്പതുകാരൻ മേൽപ്പാലത്തിൽ കയറി വൈദ്യുത ലൈനിൽ തട്ടി താഴേക്ക് വീഴുകയായിരുന്നു. മേൽപ്പാലത്തിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി അടച്ചിട്ട സ്ഥലത്താണ് സംഭവം നടന്നത്.
tRootC1469263">വൈദ്യുത ലൈനിൽ നിന്നുള്ള ഷോക്കേറ്റ് യുവാവ് പാളത്തിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ ശരീരത്തിലെ 80 ശതമാനത്തോളം യുവാവിന് പൊള്ളലേറ്റതായാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
.jpg)


