ഇരിട്ടിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

arrest

ഇവരുടെ പക്കല്‍ നിന്നും 5.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ഇരിട്ടിയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്‌സൈസ് പിടികൂടി. നുച്യാട് സ്വദേശികളായ എം മിഥിലാജ് (23), കെ മുഹമ്മദ് സാദിഖ് (28) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും 5.20 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളൂരുവില്‍ നിന്ന് ബസിന് ഇരട്ടിയില്‍ വന്നിറങ്ങിയവരെ എക്‌സൈസ് പിടികൂടുകയായിരുന്നു.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.
 

Tags