വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടന്‍ബോംബും പെട്രോള്‍ ബോംബുകളുമായി യുവാവ് പിടിയില്‍
Updated: Nov 22, 2026, 06:27 IST
മൂന്ന് പെട്രോള്‍ ബോംബുകള്‍, ഒരു നാടന്‍ബോംബ്, 20 ഗുണ്ടുകള്‍, ബോംബ് നിര്‍മിക്കാനായി കരുതിവച്ചിരുന്ന പെട്രോള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നാടന്‍ബോംബും പെട്രോള്‍ ബോംബുകളുമായി യുവാവിനെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണന് (34) ആണ് പിടിയിലായത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.
മൂന്ന് പെട്രോള്‍ ബോംബുകള്‍, ഒരു നാടന്‍ബോംബ്, 20 ഗുണ്ടുകള്‍, ബോംബ് നിര്‍മിക്കാനായി കരുതിവച്ചിരുന്ന പെട്രോള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
.jpg)

