വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയില്‍
Jan 5, 2026, 13:30 IST
പാലക്കാട്: ആലത്തൂര്‍ കാവശ്ശേരി പാടൂരില്‍ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. പൊരുളിപ്പാടം സുരേഷ് ആണ് പഴനിയില്‍ നിന്നും പോലീസിന്റെ പിടിയിലായത്. പാടൂരില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയെ സുരേഷ് കഴിഞ്ഞദിവസം ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത സുരേഷിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
.jpg)


