തൃശൂരിൽ നാല് ഗ്രാം മെത്തഫെറ്റമിനുമായി യുവാവ് അറസ്റ്റില്‍

Youth arrested with four grams of methamphetamine in Thrissur
Youth arrested with four grams of methamphetamine in Thrissur


തൃശൂര്‍: മയക്കുമരുന്നായ നാല് ഗ്രാം മെത്തഫെറ്റമിനുമായി യുവാവിനെ കുന്നംകുളം റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ടാണശ്ശേരി കരിയന്നൂര്‍ സ്വദേശി കോരത്ത് വളപ്പില്‍ വീട്ടില്‍ സുജിത്തി (30) നെയാണ് കുന്നംകുളം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.  കാണിപ്പയ്യൂര്‍ ആനായ്ക്കലില്‍നിന്നാണ് പ്രതിയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

tRootC1469263">

സ്‌കൂട്ടറില്‍ ലഹരിവസ്തു വില്‍പ്പന നടത്തുന്നുണ്ടെന്ന് എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ  കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഫല്‍ഗുണന്‍, സുനില്‍കുമാര്‍, പ്രിവന്റ് ഓഫീസര്‍ മധു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിതിന്‍, മനോജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ റൂബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
 

Tags