കാസർഗോഡ് ലോഡ്ജിൽ 19 വയസുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Jun 16, 2026, 10:05 IST
കാസർഗോഡ് : കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ19 വയസുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർഗോഡ് കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിലാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ കുറ്റാരോപിതനായ യുവാവ് അറസ്റ്റിലായി. കാസർകോട് സ്വദേശി വിഷ്ണുവാണ് പൊലീസ് പിടിയിലായത്.
കുടുംബ പ്രശ്നം തീർക്കാനെന്ന വ്യാജേന നഗരത്തിലേക്ക് വിളിച്ചു വരുത്തിയാണ് പീഡനം. ബലംപ്രയോഗിച്ച് ഫോൺ പിടിച്ച് വാങ്ങിയെന്നും മർദ്ദിച്ചെന്നും യുവതിയുടെ മൊഴി പറയുന്നു. സംഭവം പുറത്തറിഞ്ഞത് യുവതി ഫോൺ കൈക്കലാക്കി വീട്ടുകാരെ വിളിച്ചതോടെയാണ്. വീട്ടുകാർ ലോഡ്ജിലുണ്ടെന്ന് പറഞ്ഞ് 19 വയസുകാരിയെ വിളിച്ചു വരുത്തുകയും കെട്ടിയിട്ട് പീഡിപ്പിച്ച് മർദ്ദനത്തിന് ഇരയാക്കുകയും ചെയ്തു വെന്നാണ് പരാതി.
.jpg)

