കണ്ണൂർ കടമ്പേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Youth arrested with hybrid cannabis in Kadamperi, Kannur
Youth arrested with hybrid cannabis in Kadamperi, Kannur

തളിപ്പറമ്പ്: ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ.മൊറാഴ കാനൂൽ സ്വദേശിയും കടമ്പേരി താമസക്കാരനുമായ പുതിയ പുരയിൽ വീട്ടിൽ അൻവറിന്റെ മകൻ പി.പി.മുഹമ്മദ് ജാസി(23) നെയാണ് പിടികൂടിയത്.ഇയാൾക്കെതിരെ എൻഡിപിഎസ് കേസെടുത്തു.
തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.സതീഷും സംഘവുംം മൊറാഴ ധർമ്മശാല, കടമ്പേരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് കടമ്പേരിയിൽ വെച്ച് 40 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച കുറ്റത്തിന് ഇയാളെ പിടികൂടിയത്.

tRootC1469263">

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെകടർ ഗ്രേഡ് കെ.കെ.രാജേന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.കെ.കൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർ കെ.വിനോദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.വി.സുനിത, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Tags