നിരോധിത പുകയില ഉത്പന്നങ്ങളുമായി തിരുവനന്തപുരത്ത് യുവാവ് പിടിയില്‍

google news
arrest1

നിരോധിത പുകയല്ല ഉത്പന്നങ്ങളുമായി തിരുവനന്തപുരത്ത് യുവാവ് പിടിയില്‍.  മാരായമുട്ടം പുറകോട്ടുകോണം ചെമ്മണ്ണുവിള റോഡരികത്ത് വീട്ടില്‍ സാബുവി(46)നെ ആണ് മാരായമുട്ടം പൊലീസ് പിടികൂടിയത്.  പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സാബുവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. 

പരിശോധനയില്‍ വീട്ടില്‍ നിന്ന് എട്ടു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പിടികൂടിയ പാന്‍മസാല ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ക്ക് മാര്‍ക്കറ്റില്‍ ഏകദേശം രണ്ടര ലക്ഷം രൂപ വരും എന്നാണ് പൊലീസിന്റെ നിഗമനം. ഇവ ബിനു എന്ന വ്യക്തി ഹോള്‍സെയില്‍ കച്ചവടത്തിനായി സാബുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നവയാണ് എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags