സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് വിൽപ്പന ; യുവാവ് അറസ്റ്റിൽ
മലപ്പുറം : സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസിനെ പരപ്പനങ്ങാടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. നിതിൻ ഉപയോഗിച്ച ഡിവൈസിൽ നിന്നാണ് ക്രൈം ചെയ്തതെന്ന് പരപ്പനങ്ങാടി പൊലീസ് കണ്ടെത്തി.
നിതിനെതിരെ വേറെയും നിരവധി പരാതികൾ ലഭിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അവ മോർഫ് ചെയ്തശേഷം പണം വാങ്ങി വിവിധ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ വിറ്റുവെന്നാണ് പരാതി. പ്രതി മൂന്ന് ടെലഗ്രാം ഗ്രൂപ്പുകൾ രൂപീകരിച്ചാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ടെലഗ്രാം അക്കൗണ്ട് രൂപീകരിച്ചിട്ട് 3 വർഷത്തോളമായി. ഇസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴിയും ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. 11 നമ്പറുകൾ ഉപയോഗിച്ചാണ് അക്കൗണ്ടുകൾ രൂപീകരിച്ചത്. പ്രതി സ്ഥിരമായി പെൺകുട്ടികൾക്ക് അശ്ലീല സന്ദേശം അയക്കുന്ന വ്യക്തിയാണെന്നാണ് വിവരം. പ്രതിയുടെ മെയിലുമായി കണക്ട് ചെയ്ത ഫോൺ നമ്പറുകളുടെ വിശദാംശങ്ങൾ റിപ്പോട്ടറിന് ലഭിച്ചിരുന്നു.
ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് ഫോട്ടോ ഡൗൺലോഡ് ചെയ്താണ് മോർഫ് ചെയ്യുന്നതെന്നാണ് ആരോപണം. ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റുകൾ ഉൾപ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. നിരവധി പെൺകുട്ടികളുടെ ഫോട്ടോ ഈ ഗ്രൂപ്പുകളിൽ ഉള്ളതായി പരാതിക്കാരി റിപ്പോട്ടറിനോട് പറഞ്ഞിരുന്നു. യുവതിയെ നേരത്തെ പരിചയമുള്ള യുവാവാണ് ഫോട്ടോകൾ മോർഫ് ചെയ്ത് വിൽപന നടത്തിയത്. ഫോട്ടോ വിൽപനക്ക് പുറമെ എക്സ്ചേഞ്ചിങ്ങും നടക്കുന്നുന്നുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. യുവാവ് പെൺകുട്ടികൾക്ക് വാട്സപ്പിലും ഇൻസ്റ്റഗ്രാമിലും ലൈംഗിക ചുവയോടുള്ള സന്ദേശങ്ങൾ അയക്കുകയും, ഫോട്ടോകളും ദൃശ്യങ്ങളും പങ്കുവെക്കുകയും ചെയ്തതായാണ് യുവതികൾ പറയുന്നത്.
.jpg)

