അടിമാലിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

അടിമാലി: അടിമാലിയിൽ കഞ്ചാവുമായി സഹോദരങ്ങൾ പൊലീസ് പിടിയിൽ. പൂപ്പാറ സ്വദേശികളായ വർഗീസ് (27), സഹോദരൻ ജയൻ (24) എന്നിവരാണ് പിടിയിലായത്. ഒരു കിലോമുന്നൂറ് ഗ്രാം കഞ്ചാവും ഇവരിൽനിന്ന് കണ്ടെടുത്തു. ഇടുക്കി എസ്.പി വി.യു. കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.
തമിഴ്നാട്ടിൽനിന്ന് എത്തിച്ച കഞ്ചാവ് ചില്ലറ വിൽപനക്കായി ഇരുവരും വീട്ടിൽ സൂക്ഷിച്ചിരിക്കുകയിരുന്നു.വീട്ടിൽ പരിശോധന നടത്തുകയും കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ശാന്തൻപാറ പൊലീസിന്റെ കൂടി സഹായത്തോടെയാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.