വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

Youth arrested for fraud by promising job abroad
Youth arrested for fraud by promising job abroad

പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ കീച്ചരിപ്പറമ്പില്‍ മകന്‍ ആസിഫി (27) നെയാണ് കുഴല്‍മന്ദം പോലീസ് അറസ്റ്റ് ചെയ്തത്. കുഴല്‍മന്ദം തെക്കേ പരുക്കുംപള്ളം സ്വാദേശിനി സുമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് അറസ്റ്റ്.

tRootC1469263">

 മകന് വിദേശത്ത് ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് രണ്ടു വര്‍ഷം മുമ്പ് രണ്ടു ലക്ഷം രൂപ ആസിഫ് തട്ടിയെടുത്തുവെന്നാണ് പരാതി. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ആസിഫിനെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ട്. ആഡംബരജീവിതം നയിക്കാനാണ് യുവാവ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

Tags