നെയ്യാറ്റിന്‍കരയില്‍ പ്രാങ്കിന്റെ മറവില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാക്കള്‍ പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ പ്രാങ്കിന്റെ മറവില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാക്കള്‍ പിടിയില്‍. ആനാവൂര്‍ സ്വദേശിയായ മിഥുന്‍, പാലിയോട് സ്വദേശി കണ്ണന്‍ എന്നിവരാണ് പിടിയിലായത്. സ്‌കൂള്‍ വിട്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്‌തെന്ന നാട്ടുകാരുടെ പരാതിയിലാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡില്‍ വച്ച് പെണ്‍കുട്ടികള്‍ക്കാണ് യുവാക്കളുടെ ശല്യമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേര്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചു. മറ്റൊരാള്‍ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നുമുണ്ട്. സ്‌കൂള്‍ കഴിഞ്ഞ് പോവുകയായിരുന്നു കുട്ടികള്‍.
ഒരാണ്‍കുട്ടിയെ എടുത്ത് പൊക്കുന്നുമുണ്ട്. പിന്നാലെ സിസിടിവി ദൃശ്യങള്‍ അടക്കം ചേര്‍ത്ത് നാട്ടുകാര്‍ പൊലീസിന് പരാതി നല്‍കി