മധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്താന്‍ശ്രമിച്ച കേസ്: യുവാവ് അറസ്റ്റില്‍
Mar 3, 2025, 13:25 IST


തൃശൂര്‍: ചാലക്കുടി അതിരപ്പള്ളി മലക്കപ്പാറ മുക്കുംമ്പുഴയില്‍ മധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുക്കുംമ്പുഴ ഉന്നതിയിലെ വസന്തന്‍ (28) നെയാണ് മലക്കപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ഒന്നിനാണ് സുബ്രഹ്മണ്യ(52)നെ വെട്ടിപരിക്കേല്‍പ്പിച്ചത്.
കാടര്‍ ഉന്നതിയിലെ നിവാസികളായ വസന്തും അജിത്തും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തില്‍ സുബ്രഹ്മണ്യന്റെ ഭാര്യ ഇടപെടുകയും ഇതില്‍ കുപിതനായ വസന്തന്‍ ഇവരെ ചവിട്ട് വീഴ്ത്തുകയും ചെയ്തു. ഇത് സുബ്രഹ്മണ്യന്‍ ചോദ്യം ചെയ്തതിലുള്ള വിരോധമാണ് വീശുവാള്‍ ഉപയോഗിച്ച് വെട്ടിപരുക്കേല്‍പ്പിക്കലില്‍ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ സുബ്രഹ്മണ്യന്‍ ഇപ്പോഴും ചികിത്സയിലാണ്.