വീട്ടുമുറ്റത്ത് കളിക്കവേ കുട്ടിയുടെ വായ പൊത്തി സ്വർണ കമ്മല്‍ കവരാൻ ശ്രമം; കൽപറ്റയിൽ യുവാവ് പിടിയിൽ

A youth was arrested in Kalpetta for trying to steal a gold earring from a child while he was playing in the backyard by covering his mouth.

വയനാട് :  കൽപറ്റയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരിയുടെ സ്വർണ്ണക്കമ്മൽ കവരാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ. ബഹളം വെച്ചതോടെ ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കല്‍പ്പറ്റ: വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വര്‍ണക്കമ്മല്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കര്‍ണാടക സ്വദേശിയായ യുവാവിനെ പിടികൂടി. ഹുന്‍സൂര്‍ ഹനഗോഡ് സ്വദേശിയായ മണികണ്ഠ (20) ആണ് അറസ്റ്റിലായത്. ഡിസംബര്‍ 30ന് വൈകീട്ടോടെ കാരാട്ടുക്കുന്നിലെ വീട്ടുമുറ്റത്ത് നിന്നാണ് കുട്ടിയുടെ കമ്മല്‍ തട്ടിപ്പറിക്കാൻ ശ്രമിച്ചത്.

tRootC1469263">

പ്രതി ഒരു കൈ കൊണ്ട് വായ പൊത്തി കുട്ടിയെ ഭയപ്പെടുത്തി മറ്റേ കൈ കൊണ്ട് കമ്മല്‍ അഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ബന്ധുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കെ മണികണ്ഠയെ അടുത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് കണ്ടെത്തി. നാട്ടുകാർ തന്നെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. പ്രതി കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടിക്ക് നിസാര പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടര്‍ എസ് എച്ച് ഒ ബിജു ആന്‍റണി, സബ് ഇന്‍സ്പെക്ടര്‍ സജി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സച്ചിന്‍, ദീപു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags