ചെറുപ്പക്കാരായ പൊതുപ്രവര്‍ത്തകര്‍ ജനങ്ങളുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കണം: രമേശ് ചെന്നിത്തല

ramesh chennithala
ramesh chennithala

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസുകാര്‍ പിന്തുണയ്ക്കരുതെന്നും നേതൃത്വത്തിന്റെ പിന്തുണയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബലാത്സംഗക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് സൈബര്‍ ഇടങ്ങളില്‍ ലഭിക്കുന്ന പിന്തുണ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസുകാര്‍ പിന്തുണയ്ക്കരുതെന്നും നേതൃത്വത്തിന്റെ പിന്തുണയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

tRootC1469263">

'സൈബര്‍ ഇടങ്ങളിലെ പിന്തുണ എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? അതിന് വലിയപാടൊന്നുമില്ലല്ലോ. ഇന്ന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നല്ലത് സോഷ്യല്‍മീഡിയയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന തെറ്റിദ്ധാരണ എവിടെയോ ഉണ്ട്', രമേശ് ചെന്നിത്തല പറഞ്ഞു.

ചെറുപ്പക്കാരായ പൊതുപ്രവര്‍ത്തകര്‍ ജനങ്ങളുമായി ഇടപെടുമ്പോള്‍ തികച്ചും ജാഗ്രത പാലിക്കണം. പൊതുപ്രവര്‍ത്തകര്‍ മോഡലുകളാണ്. മാതൃകയായിരിക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags