ഒറ്റപ്പാലത്ത് ബൈക്കിൽ സഞ്ചരിക്കവേ യുവാവിന് കുത്തേറ്റു; മുൻവൈരാഗ്യമെന്ന് സൂചന

stabbed
stabbed

ഒറ്റപ്പാലം: വരോട് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവാവിന് കുത്തേറ്റു ഗുരുതര പരിക്ക്. വരോട് ചേപ്പയിൽ രാഹുലി(29)നാണ് കുത്തേറ്റത്. വരോട് കുണ്ടുപറമ്പ് ജങ്ഷനിൽ വെച്ച് രാഹുലിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയും കഴുത്തിൽ കുത്തുകയുമായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ആറര മണിയോടെയാണ് സംഭവം. 2021-ൽ രാഹുലിന്റെ സുഹൃത്ത് പ്രശാന്ത് കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ രാഹുൽ ഇടപെട്ട് സാക്ഷികളെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

tRootC1469263">

സംഭവത്തിൽ രാഹുലിന്റെ പരാതിയിൽ വിജീഷ്, ഷിജിൽ, വൈശാഖ് എന്നിവർക്കെതിരേ കേസെടുത്തു. ഇതിൽ രണ്ടുപേർ പ്രശാന്ത് കൊല്ലപ്പെട്ട കേസിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. 2021-ൽ വീട്ടാമ്പാറയ്ക്കും കോന്ത്രംകുണ്ടിനും ഇടയിൽ റോഡിൽ വെച്ചുണ്ടായ ആക്രമണത്തിൽ പ്രശാന്തിന് ഗുരുതര പരിക്കേൽക്കുകയും തുടർന്ന് ആശുപത്രിയിലെ മൂന്ന് മാസത്തെ ചികിത്സക്കിടെ മരണപ്പെടുകയും ചെയ്തിരുന്നു. ഈ മരണവുമായി ബന്ധപ്പെട്ട കേസ് സെഷൻസ് കോടതിയിൽ വിചാരണ നടന്നുവരികയാണ്. കേസിൽ സാക്ഷികളെ ഹാജരാക്കാൻ രാഹുൽ ഇടപെട്ടതാണ് വൈരാഗ്യത്തിന് കാരണം. തീ ചികിത്സയിലുള്ള രാഹുൽ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

Tags