കുറ്റിപ്പുറത്ത് ഗ്രില്ലിൽ പിടിച്ചുനിന്ന യുവാവിന് ഇടിമിന്നലേറ്റ് ഗുരുതര പരിക്ക്
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സുഹൃത്തിന്റെ വീട്ടിൽ വെച്ച് ഇടിമിന്നലേറ്റ യുവാവ് ബോധരഹിതനായി നിലത്തു വീണു. വലതു കൈയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. പേരശ്ശന്നൂർ പള്ളിയാൽപറമ്പിൽ അജീഷിനാണ് (39) ഇടിമിന്നലേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം.
അജീഷ് സുഹൃത്തായ പേരശ്ശന്നൂർ ആയികുളത്ത് ഷാജഹാന്റെ വീടിന്റെ ഇരുമ്പ് ഗ്രില്ലിൽ പിടിച്ചുനിൽക്കുന്നതിനിടയിലാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റതോടെ അജീഷ് വീടിനു പുറത്തേക്ക് തെറിച്ചുവീണു. അബോധാവസ്ഥയിലായ അജീഷിനെ നാട്ടുകാർ ഉടൻതന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷാജഹാന്റെ വീടിന്റെ മീറ്റർ ബോർഡ്, ഇ.എൽ.സി.ബി. ബ്രേക്കർ എന്നിവ പൂർണമായും കത്തിനശിച്ചു. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിങ്ങും കത്തി. വീടിന്റെ തറയും മുൻഭാഗവും തകർന്നിട്ടുണ്ട്. പ്രവാസി സംഘം നേതാവ് പ്രീതി കോഞ്ചത്ത്, വാർഡംഗം ബുഷ്റ കവറത്തൊടി എന്നിവർ ഷാജഹാന്റെ വീട് സന്ദർശിച്ച് സഹായങ്ങൾ നൽകി.
.jpg)

