ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങി മരിച്ചു , അപകടം കുളിക്കാനിറങ്ങിയപ്പോൾ

Death due to boat capsizing in Puthukurichi; A fisherman died
Death due to boat capsizing in Puthukurichi; A fisherman died

ഇടുക്കി: ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങി മരിച്ചു. ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത്(20) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോളാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. 

കരുണാപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ അപ്പാപ്പികട രണ്ടാം ബൂത്തില്‍ വോട്ട് ചെയ്ത് മടങ്ങിയ യുവാവാണ് മുങ്ങി മരിച്ചത്. യുവാവിനെ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

tRootC1469263">

Tags