മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ
Nov 23, 2026, 11:36 IST
കോഴിക്കോട്: മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി തേക്കുംകുറ്റി സ്വദേശി അനീഷ് (42) ആണ് മരിച്ചത്. മുക്കം പാലത്തിന് സമീപം ടി.വി.എസ് ഷോറൂമിന് മുൻവശത്ത് റോഡരികിൽ തന്നെ നിർത്തിയിട്ട നിലയിലായിരുന്നു കാർ ഉണ്ടായിരുന്നത്. ഏറെ നേരമായിട്ടും കാർ നിർത്തിയിട്ട നിലയിൽ തന്നെ കണ്ട് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടത്.
ഉടനെ പൊലീസ് അധികൃതരെ അറിയിക്കുകയും യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. അനീഷ് അപസ്മാര ബാധിതനായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

