ഒഴുക്കിൽപ്പെട്ട സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ അച്ചൻകോവിലാറ്റിൽ കാണാതായി

river-died
river-died

കൈപ്പട്ടൂർ: ഒഴുക്കിൽപ്പെട്ട സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ അച്ചൻകോവിലാറ്റിൽ കാണാതായി. കൈപ്പട്ടൂർ ചരുവിൽ വീട്ടിൽ ഗോപകുമാറിന്റെ മകൻ അശ്വിനെ (23) ആണ് കാണാതായത്. അച്ചൻകോവിലാറ്റിൽ കൈപ്പട്ടൂർ പാലത്തിനുതാഴെ മാത്തൂർ കടവിലാണ് അപകടം.

വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ അശ്വിനും ഇളയ സഹോദരനും കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കുവാനിറങ്ങിയതാണ്. ഇതിനിടെ സഹോദരൻ കയത്തിൽ അകപ്പെട്ടു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അശ്വിൻ ആറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ടു. അനുജനെ കൂട്ടുകാർ രക്ഷിച്ചു. പത്തനംതിട്ടയിൽനിന്ന് അഗ്നിരക്ഷാസേനയുടെ സ്കൂബാടീമെത്തി രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച പുലർച്ചെ വീണ്ടും തിരച്ചിൽ തുടരും.

tRootC1469263">

Tags