തൃശ്ശൂരിൽ ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

google news
sss

തൃശൂര്‍: ഒല്ലൂര്‍ റെയില്‍വേ ഗേറ്റിനു സമീപം ആനക്കല്ല് റോഡില്‍ ബൈക്ക് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുത്തൂര്‍ പഞ്ചായത്ത് റോഡില്‍ കണ്ണമ്പുഴ ജോണിയുടെ മകന്‍ സിനോജ് (37) ആണ് മരിച്ചത്.ഇയാള്‍ കുട്ടനെല്ലൂര്‍ സ്റ്റാന്‍ഡിലെ ടെമ്പോ ഡ്രൈവറാണ്.ചൊവ്വാഴ്ച രാത്രി 11നാണ് അപകടം. ആനക്കല്ല് ഭാഗത്ത് നിന്ന് വരുന്നതിനിടെ കാനയിലേക്ക് ബൈക്ക് മറിയുകയായിരുന്നു. കാനയിലേക്ക്  വീണ സിനോജിന്റെ മുകളിലേക്ക് ബൈക്ക് വന്നു വീഴുകയായിരുന്നു. ഒല്ലൂര്‍ ആക്ട്‌സ് പ്രവര്‍ത്തകര്‍ ജില്ലാ ജനറല്‍ ആശൂപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം നടത്തി. അമ്മ: ലൂസി. ഭാര്യ: രാഖി. മക്കള്‍: തീര്‍ഥ, ആഷിഖ്, അഭീഷ്. സഹോദരങ്ങള്‍: സിജോ, സിജി.

Tags