കഞ്ചാവുമായി യുവ അഭിഭാഷകന്‍ പിടിയില്‍

arrest
arrest

പുതുനഗരം പൊലീസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പുതുനഗരം ടൗണില്‍ നടത്തിയ വാഹന പരിശോധനയിലാണ് അഭിഭാഷകന്‍ പിടിയിലായത്. 

കഞ്ചാവുമായി യുവ അഭിഭാഷകന്‍ പിടിയില്‍. പുതുനഗരം പൊലീസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പുതുനഗരം ടൗണില്‍ നടത്തിയ വാഹന പരിശോധനയിലാണ് അഭിഭാഷകന്‍ പിടിയിലായത്. 

പാലക്കാട് കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന ശ്രീജിത് (32) നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വടവനൂര്‍ സ്വദേശിയാണ് ശ്രീജിത്. പരിശോധനയുടെ ഭാഗമായി ഇയാള്‍ സഞ്ചരിച്ചിരുന്ന കിയ സെല്‍റ്റോസ് കാര്‍ പരിശോധിച്ചപ്പോഴാണ് അര കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. കൊടുവായൂര്‍ ഭാഗത്തു നിന്നുമാണ് ഇയാള്‍ കാറുമായി വന്നത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

tRootC1469263">

Tags