'ആദ്യം അങ്ങ് മാപ്പ് പറഞ്ഞ് തുടങ്ങുന്നതാകും നല്ലത്'; വി ഡി സതീശന്റെ കമന്റ് ബോക്സില്‍ സുരേന്ദ്രന്റെ ട്രോള്‍

BJP will reward those who steal votes if it does it; BJP leader K. Surendran strongly criticizes Ratan Kelkar's appointment as Chief Minister V.D. Satheesan's secretary

വിസിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിന് താഴെയായിരുന്നു കെ സുരേന്ദ്രന്‍ കമന്റിട്ടത്.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയില്‍ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. 

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തവരൊക്കെ മാപ്പ് പറയുകയാണെങ്കില്‍ ആദ്യം അങ്ങ് മാപ്പ് പറഞ്ഞ് തുടങ്ങുന്നതായിരിക്കും നല്ലത് എന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്. വിസിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിന് താഴെയായിരുന്നു കെ സുരേന്ദ്രന്‍ കമന്റിട്ടത്.

Tags