വിദേശത്തുപോകാന്‍ അനുമതി വേണം ; ജാമ്യ ഇളവ് തേടി നടന്‍ സൗബിന്‍ ഹൈക്കോടതിയില്‍

Actor Soubin Shahir's Kochi offices raided by Income Tax
Actor Soubin Shahir's Kochi offices raided by Income Tax

പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നും വിദേശത്ത് പോകാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം

വഞ്ചനാക്കേസിലെ ജാമ്യ ഇളവ് തേടി നടന്‍ സൗബിന്‍ ഷാഹിര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നും വിദേശത്ത് പോകാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിന്‍ ഷാഹിറിനെ നേരത്തെ മരട് പൊലീസ് അറസ്റ്റുചെയ്തത്. കേസില്‍ നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

tRootC1469263">

അതേസമയം, മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ പ്രതികളെ സഹായിച്ചെന്ന് ആരോപണം നേരിട്ട മരട് എസ്‌ഐയെ സ്ഥലം മാറ്റിയിരുന്നു. എസ്‌ഐ കെ കെ സജീഷിനെയാണ് എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെട്ട കേസില്‍ ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകള്‍ ഫയലില്‍ നിന്നെടുത്തു മാറ്റിയതിനാണ് നടപടി. കേസിന്റെ പുരോഗതി വിലയിരുത്താന്‍ ഫയല്‍ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതികള്‍ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ച തനിക്ക് മുടക്കിയ തുകയും ലാഭവിഹിതവും നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ അരൂര്‍ സ്വദേശി സിറാജ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Tags