അണികളുടെ വികാരം മനസിലാക്കണം ; സിപിഎം നേതൃത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ കടുത്ത വിമര്‍ശനം

cpm9

പരാജയത്തിന്റെ കാരണം കണ്ടെത്താന്‍ പാര്‍ട്ടി വിശദമായ പരിശോധന നടത്തുമെന്ന് എംഎ ബേബി അറിയിച്ചു.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നേതൃത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ കടുത്ത വിമര്‍ശനം. കണക്ക് നോക്കി പോകുന്ന പതിവ് ശൈലി പറ്റില്ലെന്നും അണികളുടെ വികാരം മനസിലാക്കണമെന്നും അംഗങ്ങള്‍. പരാജയത്തിന്റെ കാരണം കണ്ടെത്താന്‍ പാര്‍ട്ടി വിശദമായ പരിശോധന നടത്തുമെന്ന് എംഎ ബേബി അറിയിച്ചു.

പാര്‍ട്ടി അടിത്തറ നഷ്ടമായ അവസ്ഥയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അണികളുടെ വികാരം മനസിലാക്കാന്‍ പോലും നേതൃത്വത്തിന് കഴിയുന്നില്ല. കണക്ക് നോക്കി പോകുന്ന പതിവ് ശൈലി പറ്റില്ലെന്ന് അംഗങ്ങള്‍ തുറന്നടിച്ചു. നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം കണ്ടെത്താന്‍ പാര്‍ട്ടി വിശദമായ പരിശോധന നടത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. താഴേ തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്നും എം എ ബേബി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പറഞ്ഞു. 

Tags