'വകതിരിവ് അവനവന്‍ കാണിക്കണം'; വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ ഗണേഷ്‌കുമാര്‍
ജാതി ചോദിക്കുകയും പറയുകയും ചെയ്യരുത് എന്ന് പറഞ്ഞ ഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത് എന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിരന്തരം വര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഒരാളെയും തിരുത്താനാകില്ല എന്നും വകതിരിവ് കാണിക്കേണ്ടത് അവനവന്‍ തന്നെയാണ് എന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചു.
ജാതി ചോദിക്കുകയും പറയുകയും ചെയ്യരുത് എന്ന് പറഞ്ഞ ഗുരു ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത് എന്നും ഗണേഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.
tRootC1469263">ഒരാളും ഇങ്ങനെയൊന്നും പറയാന്‍ പാടില്ല എന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ' ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുന്‍പ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണത്. അദ്ദേഹമിരുന്ന കസേരയിലാണ് ഇരിക്കുന്നത് എന്ന് ഓര്‍മിച്ചാല്‍ മതി. മറ്റൊന്നും പറയാനില്ല. ലോകത്ത് ആരെയും തിരുത്താനാകില്ല. സ്വയം തിരിച്ചറിയുക എന്നതാണ് പ്രധാനം. അവനവനാണ് വകതിരിവ് കാണിക്കേണ്ടത്'; എന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.
.jpg)


